ഇടംകയ്യന്‍ ഇഷാന്‍ കിഷന്റെ ഓഫ് സൈഡില്‍ വൈഡ് ലൈനിന് അപ്പുറത്തേക്കാണ് ലഖ്‌നൗ ബൗളര്‍ രവി ബിഷ്‌ണോയ് പന്തെറിഞ്ഞത്. വൈഡ് ആകുമായിരുന്ന പന്തായിരുന്നു അത്. ആ പന്ത് കവറിലേക്ക് കളിച്ച് റണ്‍സ് നേടാനാണ് ഇഷാന്‍ കിഷന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പന്ത് ഇഷാന്‍ കിഷന്റെ ബാറ്റിന്റെ ബോട്ടം എഡ്ജ് എടുത്തു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ബൂട്ടില്‍ വന്ന് കുത്തി. ബൂട്ടില്‍ തട്ടി പൊന്തിയ പന്ത് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ജേസന്‍ ഹോള്‍ഡറുടെ കൈകളിലേക്ക്. പന്ത് നിലത്ത് കുത്തിയിട്ടുണ്ടോ എന്ന സംശയം അംപയര്‍ക്കുണ്ടായിരുന്നു. എന്നാല്‍, റിവ്യു ചെയ്തപ്പോള്‍ പന്ത് കൃത്യമായി ബൂട്ടില്‍ മാത്രം തട്ടിയാണ് പൊന്തിയതെന്ന് വ്യക്തമായി.Unlucky Ishan Kishan pic.twitter.com/QsI9KowDlq
— Big Cric Fan (@cric_big_fan) April 24, 2022