ഗോകുലം എഫ് സി മികച്ച ടീം, മത്സരം കടുക്കുമെന്ന് സുനിൽ ഛേത്രി

Sumeesh| Last Modified ശനി, 31 മാര്‍ച്ച് 2018 (18:43 IST)
സൂപ്പർ കപ്പിൽ ഗോകുലം എഫ് സിയുമായുള്ള മത്സരം കടുത്തതായിരിക്കുമെന്ന്
ബെംഗളൂരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മികച്ച ടീമുകളിലൊന്നാണ് ഗോകുലം എഫ് സി. അതിനാൽ തന്നെ മത്സരം ഒരിക്കലും എളുപ്പമാകില്ലെന്നും സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു.

നേരത്തെ പ്രീ സീസണിൽ തങ്ങൾ ഗോകുലം എഫ് സിയുമായി മത്സരിച്ചിട്ടുണ്ട്. അതിനാൽ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അന്ന് നേരിട്ടതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ടീമിനെയായിരിക്കും ഇനി നേരിടേണ്ടി വരിക എന്നും ഛേത്രി കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഭുവനേശ്വറിലാണ് ബെംഗളുരു എഫ് സിയും ഗോകുലം എഫ് സിയും തമ്മിലുള്ള സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :