പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരബാദ്

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (08:42 IST)

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. 13 കളികളില്‍ ആറ് ജയവും 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഹൈദരബാദിന്റെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി കൂടിയാണ് ഹൈദരബാദിന് ശേഷിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ നന്നായി പൊരുതിയെങ്കിലും 20 ഓവറില്‍ ഏഴിന് 190 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :