ശര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍

മുംബൈ സ്വദേശിയായ ശര്‍ദുല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനെ നയിച്ചിട്ടുണ്ട്

രേണുക വേണു| Last Modified വെള്ളി, 14 നവം‌ബര്‍ 2025 (13:10 IST)

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ട്രേഡിങ്ങിലൂടെയാണ് മുംബൈ ശര്‍ദുലിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്ന ശര്‍ദുലിനെ നിലവിലെ രണ്ട് കോടി തുകയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.

മുംബൈ സ്വദേശിയായ ശര്‍ദുല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ മെഗാ താരലേലത്തില്‍ ശര്‍ദുല്‍ അണ്‍സോള്‍ഡ് ആയിരുന്നു. പിന്നീട് ഒരു താരം പരുക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ഇഞ്ചുറി റിപ്ലേസ്‌മെന്റ് ആയി രണ്ട് കോടിക്ക് ലഖ്‌നൗ ശര്‍ദുലിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി 10 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തി.

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡിനെയും മുംബൈ ട്രേഡിങ്ങിലൂടെ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സുമായി 2.6 കോടിയുടെ ട്രേഡിങ് ആണ് റതര്‍ഫോര്‍ഡിനായി മുംബൈ പൂര്‍ത്തിയാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :