അനുബന്ധ വാര്‍ത്തകള്‍
- RR vs CSK: എന്തായാലും നാണം കെട്ടു, വിജയിച്ച് മടങ്ങാൻ രാജസ്ഥാനും ചെന്നൈയും, ഐപിഎല്ലിൽ ഇന്ന് അടിവാരത്തിലെ പോരാട്ടം
- Punjab Kings vs Rajasthan Royals: ജോഷ് ഇംഗ്ലീഷും സ്റ്റോയ്നിസും മടങ്ങി, പഞ്ചാബിൽ 2 മാറ്റങ്ങൾ, വൈഭവിനായി ഓപ്പണിംഗ് റോൾ ഉപേക്ഷിച്ച് സഞ്ജു
- Sanju Samson: ഇത് സഞ്ജുവിനെ പറ്റു, 14കാരനായ യുവതാരത്തിനായി ഓപ്പണിംഗ് റോൾ വേണ്ടെന്ന് വെച്ച് താരം, കയ്യടിച്ച് സോഷ്യൽ മീഡിയ
- ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബ്, രാജസ്ഥാനിൽ സഞ്ജു തിരിച്ചെത്തും
- Chennai Super Kings vs Kolkata Knight Riders: ഞങ്ങളോ പുറത്തായി, നിങ്ങളും പുറത്താവട്ടെ; കൊല്‍ക്കത്തയ്ക്ക് പണി കൊടുത്ത് ചെന്നൈ
Sanju Samson: സഞ്ജു ചെന്നൈയിലേക്ക്; ധോണിയുടെ പകരക്കാരന്? ട്രേഡിങ്ങില്‍ വന്‍ തുക മുടക്കും
ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ നായകനെയാണ് ചെന്നൈ ആഗ്രഹിക്കുന്നത്
Sanju Samson: മഹേന്ദ്രസിങ് ധോണിക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. രാജസ്ഥാന് റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ സ്വന്തമാക്കാനാണ് ചെന്നൈ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റുമായി ഉടന്‍ ചര്‍ച്ച നടത്തും.
ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ നായകനെയാണ് ചെന്നൈ ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരം കൂടിയായതിനാല്‍ സഞ്ജുവിനാണ് മുഖ്യ പരിഗണന. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയ പോലെയായിരിക്കും ചെന്നൈ സഞ്ജുവിനു വേണ്ടി ഓപ്പറേഷന് നടത്തുക.
കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് രാജസ്ഥാന് സഞ്ജുവിനെ നിലനിര്‍ത്തിയത്. ഇതിനും ഉയര്‍ന്ന തുകയ്ക്കായിരിക്കും ട്രേഡിങ്ങില്‍ ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുക. നിലവിലെ ടീം സന്തുലിതമല്ലാത്തതിനാല്‍ വലിയ തുക ലഭിക്കുന്ന ട്രേഡിങ്ങില്‍ രാജസ്ഥാനും താല്പര്യക്കുറവുണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.