അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 മെയ് 2025 (11:08 IST)
ഐപിഎല്ലില്‍ ഇന്ന് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെയാണ് രാജസ്ഥാന്‍ നേരിടുന്നത്. ഇന്ന് തോറ്റാല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒരു മത്സരം കൂടി ലീഗില്‍ ബാക്കിയുണ്ട്.
രാജസ്ഥാനായി ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. എന്നാല്‍ മധ്യനിരയില്‍
കാര്യമായ സംഭാവനകള്‍ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിക്കുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായി സഞ്ജു തിരിച്ചെത്തിയെങ്കിലും മധ്യനിരയില്‍ റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ സ്ഥിരതയുള്ള പ്രകടനങ്ങളല്ല നടത്തുന്നത് എന്നത് രാജസ്ഥാന് തിരിച്ചടിയാണ്. ബൗളിങ്ങില്‍ ആര്‍ച്ചര്‍ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയാണ്.
അതേസമയം സീസണ്‍ അവസാനത്തിലേക്കടുക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍ തുടങ്ങിയ യുവതാരങ്ങള്‍ മികച്ച പ്രകടനങ്ങളാണ് ചെന്നൈ നിരയില്‍ കാഴ്ചവെയ്ക്കുന്നത്. ബൗളിങ്ങില്‍ അഫ്ഗാന്‍ താരമായ നൂര്‍ അഹമ്മദും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണ്‍ നിരാശജനകമായിരുന്നെങ്കിലും യുവതാരങ്ങളുമായി കൂടുതല്‍ കരുത്തുറ്റ ചെന്നൈയാകും അടുത്ത തവണ കളത്തില്‍ ഇറങ്ങുക. അതിനാല്‍ തന്നെ വിജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കാനാകും ചെന്നൈയും ലക്ഷ്യമിടുന്നത്.