അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ കളിക്കാർക്കൊപ്പം ഗേൾഫ്രണ്ട്സ് വേണ്ട, പുതിയ മാർഗരേഖയുമായി ബിസിസിഐ
- അരങ്ങേറ്റത്തിൽ വിക്കറ്റും, വമ്പൻ ക്യാച്ചും പിന്നാലെ പരിക്ക്, യുവതാരം പുറത്തേക്ക്, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി
- Suryansh Shedge : വന്‍ തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയ സെഞ്ചുറി, ആരാണ് പഞ്ചാബിന്റെ രക്ഷകനായ സൂര്യാന്‍ഷ് ഷെഡ്ഗ്
- ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ഇടപാട്: രാജസ്ഥാൻ റോയൽസിനെ 15,660.23 കോടിയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബവും അദാർ പൂനവാലയും
- IPL Point table: 'കാര്യങ്ങളൊന്നും അങ്ങനെ ഈസിയായി നടക്കരുത്'; ഐപിഎൽ മുറുകുന്നു, എട്ടാമതുള്ള കൊൽക്കത്തയ്ക്കു വരെ സാധ്യത !
Sanju Samson : സര്‍ജന്റെ കൃത്യത, സെന്സിബിള് സാംസണ്, റണ്‍വേട്ടയില്‍ വീണ്ടും ആദ്യ അഞ്ചിലെത്തി സഞ്ജു
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസണ്. ഡല്‍ഹിക്കെതിരെ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയേയും സായ് സുദര്‍ശനെയുമെല്ലാം പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 2 സെഞ്ചുറിയടക്കം 402 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 440 റണ്‍സുമായി ഡല്‍ഹിയുടെ ഓപ്പണിംഗ് താരമായ കെ എല്‍ രാഹുലാണ് ഒന്നാം സ്ഥാനത്തുള്ളത്. അഭിഷേക് ശര്‍മ(440), ഹെന്റിച്ച് ക്ലാസന്(425), വൈഭവ് സൂര്യവംശി(404) എന്നിവരാണ് റണ്‍വേട്ടയില്‍ സഞ്ജുവിന് മുന്നിലുള്ളത്. സീസണില്‍ ചെന്നൈയ്ക്കായി 2 സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജുവാണ് ചെന്നൈ ബാറ്റിങ്ങിനെ താങ്ങി നിര്‍ത്തുന്നത്. ചെന്നൈ വിജയിച്ച അഞ്ചില്‍ നാല് മത്സരങ്ങളിലും ടീമിന്റെ ടോപ് സ്കോറര്‍ സഞ്ജുവായിരുന്നു. സീസണില്‍ 42 ഫോറും 21 സിക്സും പറത്തിയ സഞ്ജു 57.43 ശരാശരിയിലാണ് ബാറ്റ് വീശുന്നത്.
ഡല്‍ഹിക്കെതിരെ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാതെ ബൗളിങ്ങിനെ ബഹുമാനിച്ചുകൊണ്ട് തുടങ്ങിയ സഞ്ജു നേരിട്ട ആദ്യ 22 പന്തില്‍ 22 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. ക്യാപ്റ്റന്‍ റുതുരാജിന് പിന്നാലെ ഉര്‍വില്‍ പട്ടേലും മടങ്ങിയതോടെ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതിന്റെ ചുമതല സഞ്ജു ഏറ്റെടുത്തു. മത്സരത്തിന്റെ എട്ടാം ഓവറില്‍ കുല്‍ദീപിനെ സിക്സ് പറത്തി ഗിയര്‍ മാറിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ ടി നടരാജനെയും കടന്നാക്രമിച്ചു. പന്ത്രണ്ടാം ഓവറില്‍ കുല്‍ദീപിനെതിരെ തുടര്‍ച്ചയായി 2 സിക്സുകള്‍ നേടിയതോടെ മത്സരത്തില്‍ ചെന്നൈ വിജയമുറപ്പിച്ചത്.
മത്സരത്തില്‍ ആദ്യ നിമിഷങ്ങളിലെ മെല്ലെപ്പോക്കിന് ശേഷം ട്രാക്കിലെത്തിയ സഞ്ജുവിന് ഒരു ഘട്ടത്തില്‍ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ യുവതാരമായ കാര്‍ത്തിക് ശര്‍മ അവസാന ഘട്ടത്തില്‍ റണ്‍സ് ഉയര്‍ത്തി ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ സായ് സുദര്ശന്(385), റയാന് റിക്കിള്ട്ടണ്(380), വിരാട് കോലി(379), ശുഭ്മാന്‍ ഗില്‍ (378), പ്രഭ് സിമ്രാന് സിംഗ് (361) എന്നിവരെയാണ് സഞ്ജു മറികടന്നത്.