അഭിറാം മനോഹർ|
Last Modified ബുധന്‍, 8 മെയ് 2024 (15:30 IST)
style="float: left;width:100%;text-align:center;">
Sanju Samson,IPL
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോനിയുടെ റെക്കോര്‍ഡ് മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ 86 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു. 6 സിക്‌സുകളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കി. 159 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. 165 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ധോനി ഈ നേട്ടത്തിലെത്തിയത്.
വിരാട് കോലി,രോഹിത് ശര്‍മ,സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളാണ് പട്ടികയില്‍ സഞ്ജുവിനും ധോനിക്കും പിന്നിലുള്ളത്. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന പത്താമത് താരമാണ് സഞ്ജു. ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്,ഡേവിഡ് വാര്‍ണര്‍,ആന്ദ്രേ റസ്സല്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങള്‍. ഇന്നലെ ഡല്‍ഹിക്കെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്‍ 2024ലെ റണ്‍വേട്ടക്കാരുടെ പടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. വിരാട് കോലി,റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.