അനുബന്ധ വാര്‍ത്തകള്‍
- പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ
- സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ
- രോഹിത്തും ബുമ്രയും മുംബൈ വിടും, 2025ലെ മെഗാ ഓക്ഷനില്‍ മുംബൈ ഇന്ത്യന്‍സിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
- രാഹുല്‍ ലോവര്‍ ഓര്‍ഡറില്‍ കളിക്കും, ദേവ്ദത്തിനെ ലഖ്നൗ കൊണ്ടുവന്നത് ഓപ്പണറാക്കാന്‍, എന്നാല്‍ രോഹിത്തിന്റെ വാക്കുകള്‍ എല്ലാം മാറ്റി
- K L Rahul : 250 ടാർജറ്റുണ്ടെങ്കിലും ക്യാപ്റ്റൻ കൂളാകാൻ രാഹുലിനെ പറ്റു, ലോകകപ്പ് ടീമിൽ ഇല്ലാത്തത് ഇന്ത്യയുടെ ഭാഗ്യം
Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു
6,8,4,11,4 എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന അഞ്ച് ഇന്നിങ്‌സുകള്‍
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫോം ആശങ്കയാകുന്നു. ഐപിഎല്ലില്‍ മോശം ഇന്നിങ്‌സുകളാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ രോഹിത്തിന്റെ ഫോം ഔട്ട് ഇന്ത്യക്ക് വലിയ തലവേദനയാകുകയാണ്. ഐപിഎല്ലിലെ അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെയാണ് രോഹിത് പുറത്തായത്.
6,8,4,11,4 എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന അഞ്ച് ഇന്നിങ്‌സുകള്‍. ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങേണ്ട താരം ഇത്ര മോശം ഫോമിലൂടെ കടന്നുപോകുമ്പോള്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ പേടി.
ഈ സീസണില്‍ രോഹിത് പൂര്‍ണമായി നിരാശപ്പെടുത്തുകയാണ്. 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 330 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഒരു കളിയില്‍ പുറത്താകാതെ 105 നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. അത് കൂടി ഒഴിച്ചാല്‍ ബാക്കി 11 കളികളില്‍ നിന്ന് 225 റണ്‍സ് മാത്രമാണ് സമ്പാദ്യം. ലോകകപ്പ് ആകുമ്പോഴേക്കും രോഹിത് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.