RCB Qualify to Play Off: ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകള്‍ക്ക് നാടകീയ അന്ത്യം; ചെന്നൈയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫില്‍

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാന്‍ വേണ്ടിയിരുന്നത്

RCB qualify to Play off
രേണുക വേണു| Last Modified ഞായര്‍, 19 മെയ് 2024 (00:19 IST)
RCB qualify to Play off

RCB Qualify to Play Off: നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. ചെന്നൈയ്‌ക്കെതിരെ 18 റണ്‍സിന്റെ വിജയമായിരുന്നു പ്ലേ ഓഫില്‍ കയറാന്‍ ആര്‍സിബിക്ക് ആവശ്യം. ചിന്നസ്വാമിയില്‍ നടന്ന ജീവന്‍ മരണ പോരാട്ടത്തില്‍ 27 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീം ടോട്ടല്‍ 201 എത്തിയിരുന്നെങ്കില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാമായിരുന്നു.

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാന്‍ വേണ്ടിയിരുന്നത്. മഹേന്ദ്രസിങ് ധോണി ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം പന്തില്‍ ധോണി പുറത്തായി. പിന്നീടുള്ള രണ്ട് പന്തുകളില്‍ നിന്ന് ശര്‍ദുല്‍ താക്കൂര്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. അവസാന രണ്ട് പന്ത് മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജ സ്‌ട്രൈക്ക് സ്വന്തമാക്കിയെങ്കിലും ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചു. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :