Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

ബെംഗളൂരു നഗരത്തില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്

Virat Kohli and Glenn Maxwell
രേണുക വേണു| Last Modified ശനി, 18 മെയ് 2024 (15:26 IST)
Virat Kohli and Glenn Maxwell

Bengaluru Weather Live Updates, RCB vs CSK: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. പ്ലേ ഓഫിലേക്ക് കയറുന്ന നാലാം ടീമിനെ തീരുമാനിക്കുന്ന മത്സരം ഇപ്പോഴും മഴ ഭീഷണിയിലാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ ചെന്നൈ പ്ലേ ഓഫില്‍ എത്തുകയും ബെംഗളൂരു പുറത്താകുകയും ചെയ്യും.

ബെംഗളൂരു നഗരത്തില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ടാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ശക്തമായ മഴ ആരംഭിച്ചു. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇതുവരെ മഴ പെയ്തിട്ടില്ല.

ചിന്നസ്വാമിക്ക് ചുറ്റും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി തുടങ്ങി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് ചിന്നസ്വാമിയില്‍ 60 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്നലെ വൈകിട്ടും മഴ അന്തരീക്ഷമായിരുന്നു ചിന്നസ്വാമിയില്‍. പക്ഷേ മഴ പെയ്തിട്ടില്ല. ഇന്നത്തേതും സമാന കാലാവസ്ഥയായിരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :