രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 7.20 ഇക്കോണമിയില്‍ 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്

Ravichandran Ashwin, Ravichandran Ashwin ends IPL Career, Ashwin IPl Career, രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു
രേണുക വേണു| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2025 (11:04 IST)
Ravichandran Ashwin

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്ലില്‍ കളിച്ച ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐയ്ക്കും അശ്വിന്‍ നന്ദി പറഞ്ഞു.

എല്ലാ അവസാനങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നും ഐപിഎല്‍ ക്രിക്കറ്ററെന്ന നിലയില്‍ തന്റെ സമയം അവസാനിച്ചെന്നും പറഞ്ഞ അശ്വിന്‍ ഭാവിയില്‍ മറ്റൊരു റോളില്‍ ഐപിഎല്ലില്‍ തുടര്‍ന്നേക്കാമെന്ന സൂചനയും നല്‍കുന്നു. അങ്ങനെയെങ്കില്‍ ചെന്നൈയുടെ മെന്ററായോ പരിശീലകനായോ അശ്വിന്‍ എത്തിയേക്കും.

ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 7.20 ഇക്കോണമിയില്‍ 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ 221 മത്സരങ്ങളില്‍ നിന്നായി 13.02 ശരാശരിയില്‍ 833 റണ്‍സ്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ബാറ്റിങ്ങില്‍ നേടാനായത്. 2025 സീസണില്‍ ചെന്നൈയ്ക്കായി ഒന്‍പത് കളികളില്‍ അശ്വിന്‍ ഇറങ്ങിയെങ്കിലും ഏഴ് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ബാറ്റിങ്ങില്‍ ഒന്‍പത് കളിയില്‍ നിന്ന് 8.25 ശരാശരിയില്‍ 33 റണ്‍സും. അവസാന സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ അശ്വിന്‍ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. 2025 മെഗാ താരലേലത്തില്‍ 9.75 കോടിക്കാണ് അശ്വിനെ സി.എസ്.കെ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :