Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

Rajasthan Royals
Rajasthan Royals
അഭിറാം മനോഹർ| Last Modified വെള്ളി, 17 മെയ് 2024 (19:13 IST)

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന് അവസരമൊരുങ്ങുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ടോപ് 2വില്‍ ഇടം നേടാനുള്ള രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ ഹൈദരാബാദ്- ഗുജറാത്ത് പോരാട്ടം ഉപേക്ഷിക്കപ്പെട്ടതോടെ 15 പോയന്റുകളുമായി ഹൈദരാബാദ് പ്ലേ ഓഫ് യോഗ്യത നേടി.


അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഹോം ഗ്രൗണ്ടിലാണ് പഞ്ചാബ് കളിക്കുന്നതെന്നത് പഞ്ചാബിന് അനുകൂലഘടകമാണ്. ഇനി മത്സരത്തില്‍ ഹൈദരാബാദ് വിജയിച്ചാലും 17 പോയന്റുകള്‍ മാത്രമാകും ഹൈദരാബാദിന് നേടാനാവുക. അതേദിവസം കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ 19 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാകാന്‍ രാജസ്ഥാന് അവസരമൊരുങ്ങും. ഇതോടെ ക്വാളിഫയിങ്ങ് റൗണ്ടില്‍ തോറ്റാലും ഫൈനലിന് മുന്‍പ് ഒരു മത്സരം കൂടി കളിക്കാന്‍ രാജസ്ഥാന് അവസരമൊരുങ്ങും. തുടര്‍ച്ചയായി വിജയങ്ങളാല്‍ സീസണ്‍ ആരംഭിച്ച രാജസ്ഥാന് കിരീടപ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട്.


ഓപ്പണിംഗില്‍ യശ്വസി ജയ്‌സ്വാളും ബട്ട്ലര്‍ക്ക് പകരക്കാരനായി വന്ന കോഹ്‌ളര്‍ കാഡ്‌മോറും കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ടോപ് ഓര്‍ഡറില്‍ സഞ്ജുവും റിയാന്‍ പരാഗും പുറത്തായാല്‍ ടീമിനെ താങ്ങിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കുന്നില്ല എന്നതാണ് രാജസ്ഥാനെ വലയ്ക്കുന്നത്. സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചഹലിനും അശ്വിനും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാനും ഈ സീസണില്‍ ആയിട്ടില്ല. ഓപ്പണിംഗ് താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമെ ഈ സീസണില്‍ രാജസ്ഥാന് കിരീടം മോഹിക്കാനാകു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :