Sanju Samson: ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാനെ കുഴക്കും, പക്ഷേ ടി20 ലോകകപ്പില്‍ ഗുണമാവുക സഞ്ജുവിന്

Sanju samson,IPL, Jaiswal,
അഭിറാം മനോഹർ| Last Modified വെള്ളി, 17 മെയ് 2024 (13:59 IST)
samson,IPL, Jaiswal,
ഐപിഎല്ലില്‍ ഇപ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ കഴിയാത്ത രാജസ്ഥാന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ ഫോമില്‍ ആശങ്കയിലായി ടീം ഇന്ത്യ. പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ കേവലം 4 റണ്‍സിനാണ് താരം മടങ്ങിയത്. ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാന്റെ കിരീടപ്രതീക്ഷയെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ടി20 ലോകകപ്പ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടതിനാല്‍ ടീം മാനേജ്‌മെന്റിനെയും താരത്തിന്റെ മോശം പ്രകടനങ്ങള്‍ വലയ്ക്കുന്നുണ്ട്.


സീസണീല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 60 പന്തില്‍ 104 റണ്‍സും പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സും ജയ്‌സ്വാള്‍ നേടിയിരുന്നു. എന്നാല്‍ ഈ കളികള്‍ ഒഴികെയുള്ള ഒരൊറ്റ മത്സരത്തിലും 30 റണ്‍സിനപ്പുറം നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടില്ല. ലോകകപ്പ് ടീം തിരെഞ്ഞെടുപ്പിന് മുന്‍പ് നേടിയ സെഞ്ചുറി പ്രകടനമാണ് ജയ്‌സ്വാളിന് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ഇന്ത്യന്‍ ടീമില്‍ വിളിയെത്തിയതിന് ശേഷം 24,67,4,24,4 എന്നിങ്ങനെയാണ് ജയ്‌സ്വാളിന്റെ സ്‌കോറുകള്‍. ടി20 ലോകകപ്പിലും ജയ്‌സ്വാള്‍ ഈ പ്രകടനം നടത്തുകയാണെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ വലിയ രീതിയില്‍ ബാധിക്കും.


ജയ്‌സ്വാള്‍ ഓപ്പണിംഗ് ചെയ്യുന്നില്ലെങ്കില്‍ രോഹിത്- കോലി സഖ്യമാകും ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരാവുക. ടീമില്‍ മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ കളിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ വമ്പന്‍ ഫോമിലുള്ള സഞ്ജു സാംസണിന് നാലാം സ്ഥാനത്ത് അവസരം ലഭിക്കും. റിഷഭ് പന്ത് കൂടിയുള്ള ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാകും സഞ്ജുവിന് അവസരം ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :