Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പിച്ചോ? സാധ്യതകള്‍ ഇങ്ങനെ

ഒന്‍പത് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്

Rajasthan Royals, Lucknow Super Giants, Rajasthan Royals vs Lucknow Super Giants match result, IPL, Cricket News
Rajasthan Royals
രേണുക വേണു| Last Modified വെള്ളി, 25 ഏപ്രില്‍ 2025 (19:20 IST)

Rajasthan Royals: കേരളത്തില്‍ ഏറെ ആരാധകരുള്ള ഐപിഎല്‍ ഫ്രാഞ്ചൈസ് ആണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിനു ഈ സീസണ്‍ അത്ര ശുഭകരമല്ല. പ്ലേ ഓഫില്‍ പോലും പ്രവേശിക്കില്ലെന്ന ഘട്ടത്തിലാണ് രാജസ്ഥാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

ഒന്‍പത് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. ജയിച്ച രണ്ട് കളികളില്‍ നിന്നായി നാല് പോയിന്റ് മാത്രമാണ് കൈവശമുള്ളത്. ഏറ്റവും ചുരുങ്ങിയത് 14 പോയിന്റെങ്കിലും ഉണ്ടെങ്കിലേ പ്ലേ ഓഫില്‍ കയറാന്‍ സാധ്യത തെളിയൂ. അതായത് ശേഷിക്കുന്ന അഞ്ച് കളികളില്‍ അഞ്ചിലും ജയിച്ചാല്‍ രാജസ്ഥാനു പ്ലേ ഓഫ് പ്രവേശന സാധ്യതയുണ്ട്.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ്, ഏഴാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, അഞ്ചാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ്, അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ ചെന്നൈ ഒഴികെ എല്ലാ ടീമുകളും രാജസ്ഥാനേക്കാള്‍ സന്തുലിതമാണ്. അഞ്ചില്‍ അഞ്ചിലും ജയിക്കുക എന്നത് രാജസ്ഥാനെ സംബന്ധിച്ചിടുത്തോളം അല്‍പ്പം ബുദ്ധിമുട്ടേറി കാര്യവും. പരുക്കേറ്റ് വിശ്രമത്തിലുള്ള നായകന്‍ സഞ്ജു സാംസണ്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :