ഇന്ത്യക്കെതിരെ 3 വിക്കറ്റ്, ബർഗറെ രാജസ്ഥാൻ സ്വന്തമാക്കിയത് ചുളുവിലയ്ക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:52 IST)
ഇന്നലെ നടന്ന ഇന്ത്യ മത്സരത്തില്‍ 10 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് ഇന്ത്യയുടെ 3 മുന്‍നിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പുതുമുഖ താരമായ നാന്‍ഡ്രേ ബര്‍ഗര്‍ പിഴുതെറിഞ്ഞത്. റുതുരാജ് ഗെയ്ക്ക്വാദ്,തിലക് വര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ തിളങ്ങുന്നതിനിടെ ഐപിഎല്‍ താരലേലത്തില്‍ ബര്‍ഗറെ ചുളുവിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

ഇന്ത്യക്കെതിരെ 3 വിക്കറ്റുകളുമായി കളം നിറഞ്ഞ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം മാത്ര, നല്‍കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. താരലേലത്തില്‍ റോവ്മന്‍ പവല്‍,ശുഭം ഡുബെ എന്നിവരെ 7.4 കോടി രൂപയും 5.8 കോടി രൂപയും മുടക്കി ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് കശ്മീരില്‍ നിന്നുള്ള ആബിദ് മുഷ്താഖിനെ 20 ലക്ഷത്തിനും ടോം കോഹ്ലര്‍ കാഡ്‌മോറിനെ 40 ലക്ഷത്തിനും ടീമിലെത്തിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :