രേണുക വേണു|
Last Modified വ്യാഴം, 22 മെയ് 2025 (15:52 IST)
Mumbai Indians: മുംബൈ ഇന്ത്യന്‍സ് ആറാമത്തെ കപ്പിലേക്കുള്ള യാത്രയിലാണെന്ന് സൂചന നല്‍കി ഫ്രാഞ്ചൈസി ഉടമ നിത അംബാനി. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് ഉറപ്പിച്ചതിനു പിന്നാലെയാണ് ഗ്രൗണ്ടില്‍വെച്ച് നിത അംബാനിയുടെ പ്രവചനം.
ഡല്‍ഹിക്കെതിരായ മത്സരം കഴിഞ്ഞതോടെ മുംബൈ ടീമിന്റെ ഡഗ്ഔട്ടിനു സമീപം ഇരിക്കുകയായിരുന്ന നിത അംബാനി ടീം താരങ്ങളെ നോക്കി കൈകള്‍ കൊണ്ട് 'ആറ്' എന്നു കാണിച്ചു. പ്ലേ ഓഫില്‍ കയറിയതോടെ ആറാമത്തെ കപ്പ് മുംബൈ ഉറപ്പിച്ചു എന്നാണ് നിത അംബാനിയുടെ പ്രവൃത്തിയില്‍ നിന്ന് മനസിലാകുന്നതെന്ന് ആരാധകര്‍ പറയുന്നു. ചിരിച്ചുകൊണ്ടാണ് നിത അംബാനി 'ആറ്' എന്നു കാണിക്കുന്നത്. തൊട്ടടുത്ത് ഇരിക്കുന്ന ആകാശ് അംബാനി ഇതുകണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ പരാജയപ്പെടുത്തിയത്. 13 കളികളില്‍ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ശേഷമാണ് മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം.