Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു

Mumbai Indians, Delhi Capitals, Mumbai Indians play off, IPL Play offs
രേണുക വേണു| Last Modified വ്യാഴം, 22 മെയ് 2025 (07:04 IST)
vs Delhi Capitals

vs Mumbai Indians: സീസണ്‍ തുടങ്ങിയപ്പോള്‍ പ്ലേ ഓഫില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒടുവില്‍ സീസണിലെ ഒരു മത്സരം കൂടി ശേഷിക്കെ ആദ്യ നാലില്‍ എത്താന്‍ സാധിക്കാതെ പുറത്താകുന്ന ടീമായി ഡല്‍ഹി മാറുകയും ചെയ്തു.

സീസണിലെ ആദ്യ നാല് മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളെയാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. തുടക്കത്തിലെ ഗംഭീര പ്രകടനം പിന്നീട് നിലനിര്‍ത്താന്‍ ഡല്‍ഹിക്കു സാധിച്ചില്ല.

അവസാന ആറ് മത്സരത്തില്‍ ഒരു കളി മഴമൂലം ഫലമില്ലാതെ പോയി. മറ്റൊരു മത്സരം ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഈ രണ്ട് മത്സരങ്ങളിലും ഡല്‍ഹിക്ക് ഓരോ പോയിന്റ് വീതം ലഭിച്ചു. ശേഷിക്കുന്ന നാല് കളികളിലും തോല്‍ക്കുകയും ചെയ്തു.

മറുവശത്ത് മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. സീസണിലെ ആദ്യ അഞ്ച് കളികളില്‍ നാലിലും തോല്‍വി വഴങ്ങി. പ്രധാന താരങ്ങളുടെ ഫോം ഔട്ടും മുംബൈയ്ക്ക് തലവേദനയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആറ് ജയത്തോടെ മുംബൈ ആരാധകരുടെ പ്രതീക്ഷകള്‍ തിരിച്ചുപിടിച്ചു. മുംബൈ മുന്‍പും ഈ രീതിയില്‍ പ്ലേ ഓഫില്‍ കയറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :