Nicholas Pooran: 'ഇതെന്താ സിക്‌സടി മെഷീനോ'; വീണ്ടും പൂറാന്‍ !

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു

Pooran, Nicholas Pooran, Nicholas Pooran against Kolkata, LSG vs KKR, Nicholas Pooran against Kolkata, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan, RCB vs MI, RCB vs CSK, Virat Kohli
രേണുക വേണു| Last Modified ചൊവ്വ, 8 ഏപ്രില്‍ 2025 (17:17 IST)
Nicholas Pooran

Nicholas Pooran: ബൗളര്‍മാരെ പഞ്ഞിക്കിട്ട് വീണ്ടും നിക്കോളാസ് പൂറാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഇത്തവണ പൂറാന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ആതിഥേയ ടീമിന്റെ ആരാധകരെ നിശബ്ദരാക്കിയാണ് പൂറാന്റെ വിളയാട്ടം.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. നിക്കോളാസ് പൂറാന്‍ 36 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് സിക്‌സറുകളും ഏഴ് ഫോറുകളും അടങ്ങിയതാണ് പൂറാന്റെ ഇന്നിങ്‌സ്. 241.67 പ്രഹരശേഷിയിലാണ് പൂറാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.


അഞ്ച് ഇന്നിങ്‌സുകളിലായി 288 റണ്‍സ് നേടിയ പൂറാന്‍ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് നിലനില്‍ത്തി. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 265 റണ്‍സുള്ള മിച്ചല്‍ മാര്‍ഷാണ് രണ്ടാമത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 24 സിക്‌സും 25 ഫോറുകളും പൂറാന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. 225 ആണ് പ്രഹരശേഷി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :