Mustafizur Rahman: മുസ്തഫിസുര്‍ കളിക്കില്ല; ബംഗ്ലാദേശിന്റെ 'കടുംപിടിത്തം' ഡല്‍ഹിക്ക് തിരിച്ചടിയാകുന്നു

മുസ്തഫിസുര്‍ ബംഗ്ലാദേശ് ടീമിനൊപ്പം യുഎഇയില്‍ എത്തി

Mustafizur Rahman, Mustafizur Rahman will not play for Delhi, Delhi capitals, Bangladesh Cricket Board
രേണുക വേണു| Last Updated: വെള്ളി, 16 മെയ് 2025 (11:11 IST)
Mustafizur Rahman

Mustafizur Rahman: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഐപിഎല്‍ കളിക്കില്ല. മുസ്തഫിസുറിനെ ഇന്ത്യയിലേക്ക് അയക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ട്. മുസ്തഫിസുറിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 'സൈന്‍' ചെയ്തത് തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.

മുസ്തഫിസുര്‍ ബംഗ്ലാദേശ് ടീമിനൊപ്പം യുഎഇയില്‍ എത്തി. ബംഗ്ലാദേശ് - യുഎഇ ട്വന്റി 20 പരമ്പരയില്‍ മുസ്തഫിസുര്‍ കളിക്കും. അതിനാല്‍ ഐപിഎല്‍ കളിക്കാന്‍ താരത്തിനു സാധിക്കില്ല. മുസ്തഫിസുറിനെ ഐപിഎല്‍ കളിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു.

ഓസീസ് താരം ജേക് ഫ്രേസര്‍ മഗ്രുക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് പകരക്കാരനായി മുസ്തഫിസുറിനെ ഡല്‍ഹി സൈന്‍ ചെയ്തത്. ഇക്കാര്യം ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഫ്രാഞ്ചൈസിയില്‍ നിന്ന് തങ്ങള്‍ക്കു അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. യുഎഇയിലേക്ക് യാത്ര തിരിച്ചതായി മുസ്തഫിസുറും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :