MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

കഴിഞ്ഞ സീസണില്‍ മുട്ടിനേറ്റ പരുക്കുമായാണ് ധോണി കളിച്ചത്

MS Dhoni
MS Dhoni
രേണുക വേണു| Last Modified ചൊവ്വ, 7 മെയ് 2024 (16:38 IST)

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോണി ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നത് ശക്തമായ കാല്‍ വേദനയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഈ സീസണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കാലിന്റെ പേശികളില്‍ ധോണിക്ക് ശക്തമായ വേദനയുണ്ട്. അതിനാല്‍ തന്നെ താരത്തിനു ഓടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇക്കാരണത്താലാണ് എട്ടാമതോ ഒന്‍പതാമതോ ആയി ധോണി ബാറ്റിങ്ങിന് എത്തുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ മുട്ടിനേറ്റ പരുക്കുമായാണ് ധോണി കളിച്ചത്. അതിനു പിന്നാലെ മുട്ടിനു ശസ്ത്രക്രിയ നടത്തി. എന്നാല്‍ കാലിന്റെ പേശികളിലുള്ള വേദന ഇതുവരെ കുറഞ്ഞിട്ടില്ല. ചെറിയ ചലനങ്ങള്‍ അല്ലാതെ അതിവേഗത്തില്‍ ഓടാന്‍ ധോണിക്ക് ബുദ്ധിമുട്ടുണ്ട്. എന്നിട്ടും 20 ഓവര്‍ വിക്കറ്റ് കീപ്പറായി ധോണി കളിക്കുന്നുണ്ട്.

വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ ധോണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കാതെ ധോണി വീണ്ടും കളിക്കാന്‍ ഇറങ്ങുകയാണ്. വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം കളിക്കാന്‍ ഇറങ്ങുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 42 കാരനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :