M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

MS Dhoni 350 sixes in T20,Dhoni completes 350 sixes record,MS Dhoni T20 sixes milestone,CSK captain Dhoni 350 sixes,ടി20യിൽ 350 സിക്സറുകൾ,ധോണി 350 സിക്സറുകളുടെ നാഴികക്കല്ല് ,ധോണി 350 സിക്സറുകൾ,,ധോനി റെക്കോർഡ്
അഭിറാം മനോഹർ| Last Modified ബുധന്‍, 21 മെയ് 2025 (11:41 IST)
ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നേടിയ സിക്‌സറോടെ ടി20 ക്രിക്കറ്റില്‍ 350 സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി മഹേന്ദ്ര സിംഗ് ധോനി. രോഹിത്ശര്‍മ (542), വിരാട് കോലി(434), സൂര്യകുമാര്‍ യാദവ്(368) എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ധോനി മാറി.

ടി20 ക്രിക്കറ്റില്‍ 350 സിക്‌സറുകള്‍ നേടുന്ന 34മത്തെ താരമാണ് ധോനി. 463 ടി20 മത്സരങ്ങളില്‍ നിന്നും 1056 സിക്‌സറുകള്‍ സ്വന്തമാക്കിയിട്ടുള്ള വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ലാണ് സിക്‌സറുകളുടെ തമ്പുരാന്‍. ഐപിഎല്ലില്‍ 357 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 297 സിക്‌സറുകളുമായി രോഹിത് ശര്‍മയും 290 സിക്‌സറുകളുമായി വിരാട് കോലിയുമാണ് ഗെയ്ലിന് പിന്നിലുള്ളത്. ഐപിഎല്ലില്‍ 264 സിക്‌സുകളാണ് ധോനിയുടെ പേരിലുള്ളത്.


രാജസ്ഥാനെതിരായ മത്സരത്തിലെ റിയാന്‍ പരാഗ് എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ധോനിയുടെ സിക്‌സര്‍. മത്സരത്തില്‍ ധോനി നേടിയ ഏക സിക്‌സും ഇതായിരുന്നു. 17 പന്തുകള്‍ ക്രീസില്‍ ചെലവഴിച്ചെങ്കിലും 16 റണ്‍സ് മാത്രമാണ് മത്സരത്തില്‍ ധോനിക്ക് നേടാനായത്. ഈ സീസണില്‍ 24.5 ശരാശരിയില്‍ 196 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 12 സിക്‌സുകള്‍ ഈ സീസണില്‍ ധോനി സ്വന്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :