അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: രാജസ്ഥാന് ആശ്വാസം, ആദ്യമത്സരം മുതൽ ക്യാപ്റ്റൻ സഞ്ജു കളിക്കും, പക്ഷേ കീപ്പറാകില്ല
- ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരം, സഞ്ജുവിന്റെ 50+ ഇത്തവണയില്ല, ആദ്യമത്സരങ്ങള്‍ നഷ്ടമാകും, സഞ്ജു തിരിച്ചെത്തുക ഈ മത്സരത്തില്‍
- ഐപിഎൽ ടീമുകൾക്ക് ആശ്വാസം, സീസൺ നഷ്ടമാകുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ ഇളവുമായി ബിസിസിഐ
- Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്സര്‍ പട്ടേല്‍; രാഹുല്‍ ഒഴിഞ്ഞുനിന്നു
- Mumbai Indians Probable 11: രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യുക ഈ താരം; ബുംറയുടെ കാര്യം സംശയം !
Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഖ്നൗവിനു 'ഓപ്പണിങ്' ആശങ്ക
എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്നൗവിന്റെ ഒരു ഓപ്പണര്‍
Lucknow Super Giants
Lucknow Super Giants Probable 11: ആരെ ഓപ്പണിങ് ഇറക്കുമെന്ന ആശങ്കയിലാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. രാജ്യാന്തര ട്വന്റി 20 യില്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ ആരും ലഖ്നൗ നിരയില്‍ ഇല്ല. മാത്രമല്ല ഐപിഎല്ലില്‍ ഓപ്പണിങ് ഇറങ്ങി മികച്ച പ്രകടനം നടത്തിയ ബാറ്റര്‍മാരും ലഖ്നൗ ടീമില്‍ ഇല്ല.
എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്നൗവിന്റെ ഒരു ഓപ്പണര്‍. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള മിച്ചല്‍ മാര്‍ഷ് ആയിരിക്കും മാര്‍ക്രത്തിന്റെ പങ്കാളി. നിക്കോളാസ് പൂറാന്‍ വണ്‍ഡൗണ്‍ ഇറങ്ങും. നായകന് റിഷഭ് പന്ത് നാലാം നമ്പറില്‍.
ഡേവിഡ് മില്ലര്‍, ആയുഷ് ബദോനി, ഷഹബാസ് അഹമ്മദ് എന്നിവരും ലഖ്നൗവിന്റെ ബാറ്റിങ് ഡെപ്ത്തിനു കരുത്ത് കൂട്ടും. ആവേശ് ഖാന്, ആകാശ് ദീപ്, മൊഹ്സിന്‍ ഖാന്, രവി ബിഷ്ണോയ് എന്നിവരായിരിക്കും പ്രധാന ബൗളര്‍മാര്‍.