KL Rahul: 'നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത്'; ശകാരിച്ച് ലഖ്‌നൗ ഉടമ, തിരിച്ചൊന്നും മിണ്ടാനാകാതെ രാഹുല്‍ (വീഡിയോ)

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്

KL Rahul
രേണുക വേണു| Last Modified വ്യാഴം, 9 മെയ് 2024 (16:18 IST)
KL Rahul
KL Rahul: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിനെ പരസ്യമായി ശകാരിച്ച് ടീം ഉടമ സഞ്ജിവ് ഗോയങ്ക. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ വന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ലഖ്‌നൗവിന്റെ ഡഗ് ഔട്ടില്‍ വെച്ച് രാഹുലിനെ ഗോയങ്ക ശകാരിച്ചത്. ഇരുവരും ചൂടേറിയ സംസാരത്തില്‍ ഏര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 62 ബോള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഹൈദരബാദ് വിജയം സ്വന്തമാക്കി. തോല്‍വിക്ക് പുറമേ ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഇടിയുകയും ചെയ്തു. ഇതെല്ലാമാണ് ടീം ഉടമയെ പ്രകോപിപ്പിച്ചത്. മറുപടി പറയാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗോയങ്ക ശാന്തനാകുന്നില്ല.

ഹൈദരബാദിനെതിരായ തോല്‍വിയോട് ലഖ്‌നൗ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് എത്തി. മാത്രമല്ല ലഖ്‌നൗ നായകന്‍ 33 പന്തില്‍ നിന്നാണ് 29 റണ്‍സ് നേടിയത്. ഇതും ഗോയങ്കയെ നിരാശനാക്കിയിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഒരു ടീം ഉടമ നായകനോട് ഇത്രയും മോശം രീതിയില്‍ പരസ്യമായി സംസാരിക്കാന്‍ പാടില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :