
ഗോയങ്കയും മകനും രാഹുലിനു കൈ കൊടുത്ത ശേഷം സംസാരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഗോയങ്ക രാഹുലിന്റെ കൈയില്‍ പിടിച്ചു നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് രാഹുല്‍ ധൃതിയില്‍ നടന്നുപോയി. ഗോയങ്കയും മകനും ഈ സമയത്ത് രാഹുലിനെ നോക്കുന്നതും കാണാം.Rahul walking away from goenka #klrahul #goenka #ipl #LSGvsDC pic.twitter.com/Wke8kOyoHf
— SarpanchSaab (@kitts1727) April 22, 2025
ഇത്തവണത്തെ മെഗാ താരലേലത്തിനു മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കെ.എല്‍.രാഹുലിനെ റിലീസ് ചെയ്യുകയായിരുന്നു. ലഖ്‌നൗ ക്യാപ്റ്റനായിരുന്ന രാഹുലിനെ നിലനിര്‍ത്താന്‍ ഗോയങ്ക തയ്യാറായില്ല. ലഖ്‌നൗ മാനേജ്‌മെന്റുമായി രാഹുലിനു അതൃപ്തിയുണ്ടായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു മത്സരം തോറ്റ ശേഷം ഗൊയങ്ക രാഹുലിനോടു കുപിതനായി സംസാരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.