അന്ന് 14 കോടി, ഇന്ന് അടിസ്ഥാന വില; കെയ്ന്‍ വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സില്‍

രേണുക വേണു| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (15:20 IST)

കെയ്ന്‍ വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സില്‍. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഗുജറാത്ത് വില്യംസണെ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 14 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയ താരമാണ് വില്യംസണ്‍. ഇത്തവണത്തെ ലേലത്തിനു മുന്നോടിയായി സണ്‍റൈസേഴ്‌സ് വില്യംസണെ റിലീസ് ചെയ്തിരുന്നു. 76 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 126.03 സ്‌ട്രൈക് റേറ്റോടെ 2,101 റണ്‍സാണ് വില്യംസണ്‍ നേടിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :