Kagiso Rabada: റബാദയ്ക്ക് സസ്‌പെന്‍ഷന്‍; നിരോധിത ഉത്പന്നം ഉപയോഗിച്ചത് തിരിച്ചടിയായി

ഉല്ലാസത്തിനായുള്ള ലഹരി ഉത്പന്നം താരം ഉപയോഗിച്ചതായാണ് വിവരം

Kagiso Rabada, Kagiso Rabada banned, Kagiso Rabada Suspension, Kagiso Rabada Issue, Kagiso Rabada Gujarat Titans
രേണുക വേണു| Last Modified ഞായര്‍, 4 മെയ് 2025 (08:10 IST)
Kagiso Rabada

Kagiso Rabada: ഗുജറാത്ത് ടൈറ്റന്‍സിന്റെ ദക്ഷാണിഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയ്ക്ക് സസ്‌പെന്‍ഷന്‍. നിരോധിത ഉത്പന്നം ഉപയോഗിച്ചതാണ് താരത്തിനെതിരായ നടപടിക്കു കാരണം. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ശേഷം റബാദ നാട്ടിലേക്കു മടങ്ങിയിരുന്നു.

ഉല്ലാസത്തിനായുള്ള ലഹരി ഉത്പന്നം താരം ഉപയോഗിച്ചതായാണ് വിവരം. ഫെബ്രുവരിയില്‍ നടന്ന എസ്എ 20 ക്രിക്കറ്റ് ലീഗിനിടെയാണ് റബാദ നിരോധിത ഉത്പന്നം ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിരോധിത ലഹരി വസ്തു ഉപയോഗിച്ചത് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തനിക്കു സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണെന്ന് റബാദ സ്ഥിരീകരിച്ചു. താരലേലത്തില്‍ 10.75 കോടിക്കാണ് ഗുജറാത്ത് റബാദയെ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :