തുടര്‍ തോല്‍വികള്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മാലിദ്വീപിലേക്ക് ഉല്ലാസയാത്ര; തിരിച്ചെത്തിയ ടീം വീണ്ടും 'പൊട്ടി', കാവ്യയുടെ പണവും !

തുടര്‍ തോല്‍വികളെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് താരങ്ങള്‍ കടുത്ത നിരാശയിലായിരുന്നു

Kavya Maran, Sunrisers Hyderabad, Kavya Maran Trolls, Kavya Maran Sunrisers Hyderabad Picnic
രേണുക വേണു| Last Modified ശനി, 3 മെയ് 2025 (12:55 IST)
Kavya Maran

ഐപിഎല്‍ ട്രോളുകളില്‍ നിറഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഉടമ കാവ്യ മാരന്‍. ടീം അംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ മാലിദ്വീപിലേക്ക് ഉല്ലാസയാത്ര കൊണ്ടുപോയതാണ് കാവ്യയ്‌ക്കെതിരായ ട്രോളുകള്‍ക്കു കാരണം.

തുടര്‍ തോല്‍വികളെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് താരങ്ങള്‍ കടുത്ത നിരാശയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 25 നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരശേഷം ടീം അംഗങ്ങള്‍ക്ക് കാവ്യ മാരന്‍ മുന്‍കൈ എടുത്ത് ഉല്ലാസയാത്ര ഒരുക്കിയത്. എല്ലാ ചെലവുകളും മാനേജ്‌മെന്റ് തന്നെയാണ് വഹിച്ചത്. ടീം അംഗങ്ങള്‍ക്ക് മനോബലം തിരിച്ചുപിടിക്കാന്‍ ഉല്ലാസയാത്ര കൊണ്ട് സാധിക്കുമെന്ന് കാവ്യ കരുതിയിരുന്നു.

എന്നാല്‍ ഉല്ലാസയാത്ര കഴിഞ്ഞെത്തിയ ടീം നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റു. ഈ തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ ഹൈദരബാദ് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഹൈദരബാദ്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫില്‍ പ്രവേശിക്കുക അസാധ്യം. സീസണില്‍ മൊത്തം തോല്‍വിയായ ഒരു ടീമിനു വേണ്ടി ഉല്ലാസയാത്ര കൂടി നടത്തി പണം കളയേണ്ട ആവശ്യം കാവ്യ മാരനു ഉണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ട്രോളുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :