IPL 2025 Resume: അനിശ്ചിതത്വങ്ങള്‍ നീങ്ങി, മേയ് 17 നു ഐപിഎല്‍ പുനരാരംഭിക്കും; കലാശക്കൊട്ട് ജൂണ്‍ മൂന്നിന്

മേയ് 18, 25 ദിവസങ്ങളില്‍ രണ്ട് വീതം കളികള്‍ നടത്തും

RCB vs CSK, Royal Challengers Bengaluru vs Chennai Super Kings, Virat Kohli, IPL Point Table
RCB
രേണുക വേണു| Last Modified ചൊവ്വ, 13 മെയ് 2025 (06:42 IST)

Resume: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ 2025 മേയ് 17 നു പുനരാരംഭിക്കും. ജൂണ്‍ മൂന്നിനു ഫൈനല്‍ നടക്കുന്ന വിധമാണ് പുതുക്കിയ ഷെഡ്യൂള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം മേയ് 17 നു ബെംഗളൂരു ചിന്നസ്വാമിയില്‍ നടക്കും.

മേയ് 18, 25 ദിവസങ്ങളില്‍ രണ്ട് വീതം കളികള്‍ നടത്തും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമ്മദബാദ് എന്നിവിടങ്ങളിലായി ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. മേയ് 29, 30 ദിവസങ്ങളില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവ. ജൂണ്‍ ഒന്നിനു ക്വാളിഫയര്‍ 2 നടക്കും.

മുന്‍നിശ്ചയിച്ച പ്രകാരം മേയ് 25 നാണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ഒന്‍പത് ദിവസം കൂടി നീട്ടി ജൂണ്‍ മൂന്നിന് ഫൈനല്‍ വരുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണം. എല്ലാ താരങ്ങളും ഉടന്‍ ടീമിനൊപ്പം ചേരണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഐപിഎല്‍ ഒരാഴ്ചത്തേക്ക് നീട്ടിവെച്ച സാഹചര്യത്തില്‍ ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. ഇവരില്‍ മിക്കവരും ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :