അനുബന്ധ വാര്‍ത്തകള്‍
- India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി
- 'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്
- IPL 2025: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം: ഐപിഎല്‍ റദ്ദാക്കില്ല
- India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു
- India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി
IPL 2025 Suspended: ഐപിഎല്‍ 2025 താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് മടക്കി അയക്കും
IPL 2025
IPL 2025 Suspended: ഐപിഎല്‍ 2025 സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ സാഹചര്യം ശാന്തമായ ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം ബിസിസിഐ ആലോചിക്കും.
ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് മടക്കി അയക്കും. എല്ലാ താരങ്ങളുടെയും സുരക്ഷ ബിസിസിഐ ഉറപ്പാക്കുമെന്നും അറിയിച്ചു.
' യുദ്ധസമാനമായ സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലൊരു കാര്യമായി തോന്നുന്നില്ല,' ബിസിസിഐ നേതൃത്വത്തിലെ ഒരു അംഗം പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ധരംശാലയില്‍ വെച്ച് നടക്കുകയായിരുന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. മേയ് 25 നു ഐപിഎല്‍ അവസാനിക്കാനിരിക്കെയാണ് സീസണ്‍ പിന്‍വലിച്ചതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്.