റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

IPL 26, KKR Retentions, Cricket News, Venkatesh Iyer,ഐപിഎൽ 26, കൊൽക്കത്ത റിട്ടെൻഷൻസ്, ക്രിക്കറ്റ് വാർത്ത, വെങ്കടേഷ് അയ്യർ
അഭിറാം മനോഹർ| Last Modified വെള്ളി, 14 നവം‌ബര്‍ 2025 (19:32 IST)
ഐപിഎല്‍ 2026 താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നാളെ നല്‍കേണ്ട സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ സൂപ്പര്‍ താരമായ വെങ്കടേഷ് അയ്യരെ കൈവിട്ടേക്കും. 23 കോടിയോളം രൂപ മുടക്കി നിലനിര്‍ത്തിയ താരമാണെങ്കിലും കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തിളങ്ങാന്‍ വെങ്കടേഷിന് സാധിച്ചിരുന്നില്ല. വെങ്കടേഷിനൊപ്പം കൊല്‍ക്കത്തയുടെ വിശ്വസ്തനായിരുന്ന ആന്ദ്രെ റസ്സലിനെയും ടീം കൈവിടുമെന്നാണ് സൂചന.

നിലവിലുള്ള താരങ്ങളില്‍ സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിംഗ്,ആങ്ഗ്രിഷ് രഘുവംശി തുടങ്ങിയ താരങ്ങളെയാകും ടീം നിലനിര്‍ത്തുക. താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ബജറ്റ് ഉറപ്പിക്കാനായി ടീമിലെ പല താരങ്ങളെയും കൊല്‍ക്കത്ത കൈവിട്ടേക്കും.കഴിഞ്ഞ സീസണിലെ നായകനായ അജിങ്ക്യ രഹാനയെ അടക്കം കൊല്‍ക്കത്ത കൈവിടുമെന്നാണ് സൂചന.വെങ്കടേഷ് അയ്യരെ കൈവിടുന്നതിലൂടെ മാത്രം താരലേലത്തില്‍ 23.75 കോടി രൂപ കൊല്‍ക്കത്തയുടെ കൈയിലുണ്ടാകും. ആന്‍ഡ്രിച്ച് നോര്‍ജ, മായങ്ക് മാര്‍ക്കണ്ടെ, ചേതന്‍ സക്കറിയ,ഉമ്രാന്‍ മാലിക്,മോയിന്‍ അലി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, റോവ്മാന്‍ പവല്‍ എന്നിവരെയും താരലേലത്തിന് മുന്‍പായി കൊല്‍ക്കത്ത റിലീസ് ചെയ്‌തേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :