രേണുക വേണു|
Last Modified ശനി, 26 ഫെബ്രുവരി 2022 (12:35 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ സമയക്രമമായി. ഐപിഎല്‍ 2022 സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുംബൈ, പൂണെ എന്നിവിടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. പത്ത് ടീമുകള്‍ മൊത്തം 14 ലീഗ് മത്സരങ്ങള്‍ കളിക്കണം. അതിനു ശേഷം പ്ലേ ഓഫ്. 70 ലീഗ് മത്സരങ്ങളാണ് ഈ സീസണിലുള്ളത്. നാല് പ്ലേ ഓഫ് മത്സരങ്ങളും.
മാര്‍ച്ച് 26 ന് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും. മേയ് 29 നാണ് ഫൈനലുകള്‍. പത്ത് ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍.