ഇക്കുറി കപ്പെടുക്കും, ഒരു സീസൺ കൂടെ ഐപിഎൽ കളിക്കും: ധോനിയുടെ പ്ലാനിനെ പറ്റി റെയ്ന

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മെയ് 2023 (19:53 IST)
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോനിയുടെ വിരമിക്കൽ സംബന്ധിച്ച വെളിപ്പെടുത്തലുമായി മുൻ ചെന്നൈ താരം സുരേഷ് റെയ്ന. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം 2023ലും കളിക്കുന്നുണ്ട്. എന്നാൽ ഇത് തൻ്റെ അവസാന സീസണാകുമോ എന്ന കാര്യം ധോനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഇത്തവണ കപ്പ് ചെന്നൈ നേടിയാൽ അടുത്ത സീസണിലും താൻ ടീമിനൊപ്പമുണ്ടാകുമെന്നാണ് ധോനി പറഞ്ഞിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോനിയുടെ ഉറ്റസുഹൃത്തും ചെന്നൈയിലും ഇന്ത്യൻ ടീമിലും സഹതാരവുമായിരുന്ന സുരെഷ് റെയ്ന. ധോനി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ടീമും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഈ വർഷം കിരീടം നേടിയാൽ ഒരു വർഷം കൂടി ടീമിനൊപ്പം കളിക്കാനിറങ്ങുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ധോനിക്ക് അദ്ദേഹത്തിൻ്റെ ശാരീരികാവസ്ഥയെ പറ്റി ബോധ്യമുണ്ട്. അതനുസരിച്ചാകും വിരമിക്കൽ തീരുമാനം. ഒരു വർഷം കൂടി കളിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. റെയ്ന വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :