സഞ്ജുവും ഡക്കായി, ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ വിളിയെത്തിയവരിൽ കളിച്ചത് ജയ്സ്വാൾ മാത്രം
Sanju samson,Bhuvaneswar Kumar
ഈ ഐപിഎല്ലില്‍ ഇതാദ്യമായാണ് സഞ്ജു റണ്‍സൊന്നും നേടാതെ പുറത്താവുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ മികച്ച പന്തിലാണ് ബൗള്ഡായതെങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടിയതിന് പിന്നാലെയുള്ള ആദ്യ മത്സരത്തില്‍ തന്നെ ഡക്കായത് ആരാധകരെ നിരാശരാക്കി. ലോകകപ്പ് ടീമില്‍ ഇടം പിടിച്ച സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ നാലോവറില്‍ 62 റണ്‍സാണ് ഇന്നലെ വഴങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ മത്സരത്തില്‍ ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടൂത്തിയിരുന്നു.
ലോകകപ്പ് പ്രഖ്യാപനത്തിന് പിന്നാലെ,ഹാര്‍ദ്ദിക് പാണ്ഡ്യ,സഞ്ജു സാംസണ്,ശിവം ദുബെ എന്നിവരാണ് അടുത്ത കളിയില്‍ റണ്‍സൊന്നും നേടാതെ പുറത്തായത്.രോഹിത് 4 റണ്‍സും സൂര്യകുമാര്‍ 10 റണ്‍സുമാണ് ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെയുള്ള മത്സരത്തില്‍ നേടിയത്. സണ്‍റൈസേഴ്സിനെതിരെ 40 പന്തില്‍ 67 റണ്‍സുമായി തിളങ്ങിയ ജയ്സ്വാള്‍ മാത്രമാണ് ഇതിന് അപവാദമായുള്ളത്.
