ശിഖർ ധവാന്റെ പടയോട്ടത്തിൽ പ്രതാപം നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ്

Sumeesh| Last Updated: ചൊവ്വ, 10 ഏപ്രില്‍ 2018 (14:41 IST)
രണ്ട് വർഷത്തെ വിലക്കിനു ശേഷം ലീഗിൽ മടങ്ങിയെത്തിയ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ തന്നെ അടി പതറി. ഹൈദരാബാദിനെതിരെ രാജസ്ഥാന് ദയനീയ പരാജയം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ഉയർത്തിയ 126 റൺസ് എന്ന വിജയ ലക്ഷ്യം വെറും 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരബാദ് അതിവേഗം മറികടന്നു.

മികച്ച ഫോമിലുള്ള ശിഖർ ധവാന്റെ അർധ സെഞ്ചുറിയാണ് വലിയ വിജയത്തിലേക്ക് ഹൈദരാബാദിനെ നയിച്ചത്. ടോസ് നേടിയ ഹൈദരാബാദ് ബോളിങ്ങ് തിറഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനുമേൽ കടുത്ത സമ്മർദ്ദം നിലനിർത്തി ഹൈദരാബാദ് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 എന്ന സ്കോറിലേക്ക് ഒതുങ്ങേണ്ടി വന്നു ഹൈദരാബാദിന്.

മികച്ച പ്രകടനം കാഴ്ചവെക്കാൻ രാജസ്ഥാനിൽനിന്നും ആർക്കും സാധിച്ചില്ല. ടീമിനു വേണ്ടി ഭേതപെട്ട രീതിയിൽ പൊരുതി നിന്നത് സഞ്ജു സാംസൺ മാത്രമാണ്. 42 ബോളിൽ 49 റൺസാണ് രാജസ്ഥാൻ റോയൽസിനു വേണ്ടി സഞ്ജുവിന്റെ സംഭാവന.

മറുപടി ബറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിണ് ആദ്യം തന്നെ ഓപ്പണർ വൃദ്ധിമാന്‍ സാഹയെ നഷ്ടമായെങ്കിലും ഇത് ഹൈദരാബാദിന്റെ കുതിപ്പിന് തടസ്സം സൃഷ്ടിച്ചില്ല. കെയ്ന്‍ വില്ല്യംസും ശിഖർ ധാവാനും ചേർന്ന് ടീമിനെ അതിവേഗം വിജയത്തിലെത്തിക്കുകയായിരുന്നു.

57 പന്തുകളിൽ നിന്നും 77 രൺസെടുത്ത് ശിഖർ ധവാൻ ടീമിന്റെ വിജയ ശി‌ൽപിയായി. ഹൈദരാബാദിനു വേണ്ടി
ഷാകിബ് അല്‍ ഹസനും സിദ്ധാർത്ഥ് കൗളും രണ്ട് വിക്കറ്റ് വീതം വീഴ്തിയപ്പോൾ
ബില്ലി സ്റ്റാന്‍ലെക്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാ എന്നിവർ ഓരോ വിക്കറ്റുകൾ നേടി ടീമിന്റെ വിജയത്തിൽ പങ്കാളികളായി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :