കൺ നിറയെ കണ്ടോളു, ആഘോഷിച്ചോളു, ഇനിയൊരു തലവിളയാട്ടം അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന് രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (14:28 IST)
എം എസ് ധോനിയുടെ അവസാന ഐപിഎല്‍ സീസണാകും ഇക്കൊല്ലം നടക്കുന്നതെന്ന സൂചനകള്‍ക്ക് സ്ഥിരീകരണം നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ഈ സീസണില്‍ പകരം നായകനാക്കി റുതുരാജ് ഗെയ്ക്ക്വാദിനെ പ്രഖ്യാപിച്ചതും അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച നീളന്‍ തലമുടിക്കാരനായി ധോനി തിരിച്ചുവന്നതും നടക്കാനിരിക്കുന്നത് ധോനിയുടെ അവസാന ഐപിഎല്‍ സീസണാകുമെന്ന സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി.

ഇത് ധോനിയുടെ അവസാന സീസണായിരിക്കും. അക്കാര്യം വളരെ വ്യക്തമാണ്. ധോനിയുടെ ശരീരം ഫിറ്റ്‌നസ് എന്നത് എത്രത്തോളം വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണ് എന്നതിനനുസരിച്ചിരിക്കും ഈ സീസണ്‍ മുഴുവന്‍ ധോനി കളിക്കുമോ എന്ന കാര്യം. അത് കാലം പറയും. വിരമിക്കുന്നതിന് മുന്നോടിയായാണ് ധോനി നായകസ്ഥാനം കൈമാറിയത്. ധോനി ടീമിലുള്ളപ്പോഴാണ് നായകസ്ഥാനം മാറുന്നത്. ധോനി എല്ലാ കാര്യങ്ങളും നോക്കികാണുന്നുണ്ട്. റുതുരാജിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ടീമിന്റെ ചുമതല പൂര്‍ണ്ണമായും കൈമാറിയ ശേഷം ധോനി സ്ഥാനമൊഴിയും.

റുതുരാജ് ചെന്നൈ നായകനാകാന്‍ സജ്ജനാണെന്നാണ് ആദ്യ ഐപിഎല്‍ മത്സരത്തിന് മുന്‍പ് ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞിരുന്നതെങ്കിലും ഇതിഹാസ നായകനായ ധോനിയില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് പല തീരുമാനങ്ങളും റുതുരാജ് എടുക്കുന്നത്. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ ഇപ്പോഴും ധോനിയുടെ സാന്നിധ്യം ദൃശ്യമാണ്. ഐപിഎല്ലില്‍ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് ചെന്നൈ വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :