Chennai Super Kings: നായകസ്ഥാനം ഒഴിഞ്ഞ ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കുമോ? താരത്തിന്റെ തീരുമാനത്തിനു പിന്നില്‍
നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി ഫ്രാഞ്ചൈസിക്ക് വേണ്ടി കളി തുടരും
Chennai Super Kings
Chennai Super Kings: മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനം ഒഴിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഈ സീസണില്‍ കൂടി ധോണി ഫ്രാഞ്ചൈസിയെ നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ സീസണ്‍ ആരംഭിക്കുന്നതിനു ഒരു ദിവസം മുന്‍പാണ് ആരാധകരെ ഞെട്ടിച്ച് ധോണിയുടെ തീരുമാനമെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകന്‍.
നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി ഫ്രാഞ്ചൈസിക്ക് വേണ്ടി കളി തുടരും. ചെന്നൈയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍ തന്നെയാണ് ധോണി. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരത്തിന്റെ തീരുമാനം. അതേസമയം നായകസ്ഥാനം ഒഴിയാനുള്ള താരത്തിന്റെ തീരുമാനം തികച്ചും വ്യക്തിപരമായിരുന്നു.
ഈ സീസണില്‍ കൂടി നായകസ്ഥാനം വഹിക്കണമെന്ന് ഫ്രാഞ്ചൈസി ധോണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടീമിന്റെ നല്ല ഭാവിക്കു വേണ്ടി താരം നായകസ്ഥാനം ഒഴിയുകയായിരുന്നു. യുവതാരങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ധോണിയുടെ ഇപ്പോഴത്തെ തീരുമാനം. അടുത്ത സീസണ്‍ മുതല്‍ ധോണി നായകനായോ താരമായോ ചെന്നൈ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടാകില്ല.