അനുബന്ധ വാര്‍ത്തകള്‍
- ചഹലിനെ അവസാനത്തേക്ക് നീക്കിവെച്ച രാജതന്ത്രം; സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കിടിലം !
- ഐപിഎല്ലിൽ അതിവേഗം 150 വിക്കറ്റ് നേട്ടത്തിൽ രണ്ടാമത്, ഒപ്പം പർപ്പിൾ ക്യാപ്പും
- 'ഇതൊരു തമാശയായി കാണാന്‍ പറ്റില്ല'; മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് ചഹലിനോട് സെവാഗ്
- 'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍
- ഇത് ചഹലിന്റെ മധുരപ്രതികാരം; കോലിയെ റണ്‍ഔട്ടാക്കാന്‍ 'മരണ ഫീല്‍ഡിങ്'
ചഹലിന്റെ ഹാട്രിക്; സന്തോഷംകൊണ്ട് തുള്ളിച്ചാടി രാജസ്ഥാന് നായകന് സഞ്ജു സാംസണ് (വീഡിയോ)
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന് നായകന് സഞ്ജു സാംസണ് വജ്രായുധമായി കാത്തുസൂക്ഷിച്ചത് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയാണ്. 17-ാം ഓവര്‍ എറിയാനായി ചഹല്‍ എത്തുന്നതുവരെ കളി കൊല്‍ക്കത്തയുടെ കയ്യിലായിരുന്നു. സ്പിന്നര്‍ ആയിട്ട് കൂടി സഞ്ജുവിന്റെ ഓവര്‍ നേരത്തെ തീര്‍ക്കാതിരുന്നത് സഞ്ജുവിന്റെ ബുദ്ധിയാണ്. ഏത് സമയത്തും കളിയുടെ ഗതി നിര്‍ണയിക്കാന്‍ സാധിക്കുന്ന ഓവറാണ് ചഹലിന്റേതെന്ന് സഞ്ജുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് നിര്‍ണായകമായ 17-ാം ഓവര്‍ എറിയാന്‍ സഞ്ജു ചഹലിനെ വിളിച്ചു.
ക്യാപ്റ്റന്റെ പ്രതീക്ഷകളെ കാത്തുസൂക്ഷിക്കാന്‍ ചഹലിനും സാധിച്ചു. ആ ഓവറില്‍ ചഹല്‍ വിട്ടുകൊടുത്തത് വെറും രണ്ട് റണ്‍സ് മാത്രം. വീഴ്ത്തിയത് നാല് വിക്കറ്റുകളും. അതും ഹാട്രിക് സഹിതം. ഓവറിലെ അവസാന പന്തിലാണ് ചഹല്‍ ഹാട്രിക് സ്വന്തമാക്കിയത്. അതും നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജുവിന്റെ കൈകളില്‍ പാറ്റ് കമ്മിന്‍സിനെ എത്തിച്ച്. അതോടെ സന്തോഷത്താല്‍ സഞ്ജു തുള്ളിച്ചാടി. ചഹലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.Special feat deserves special celebration!
— IndianPremierLeague (@IPL) April 18, 2022
Hat-trick hero @yuzi_chahal!
Follow the match https://t.co/f4zhSrBNHi#TATAIPL | #RRvKKR | @rajasthanroyals pic.twitter.com/NhAmkGdvxo