ധോണിയില്ലെങ്കില്‍ തോല്‍‌ക്കുമോ ?; പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി റെയ്‌ന

 Suresh raina , CSK , chennai super kings , ipl , dhoni , മഹേന്ദ്ര സിംഗ് ധോണി , മുംബൈ ഇന്ത്യന്‍‌സ് , ഐപിഎല്‍ , സുരേഷ് റെയ്‌ന
ചെന്നൈ| Last Modified ശനി, 27 ഏപ്രില്‍ 2019 (12:13 IST)
ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍‌സിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി ‌വന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സ്വന്തം ആരാധകര്‍ പോലും ശബ്ദമുയര്‍ത്തുകയാണ്. മഹേന്ദ്ര സിംഗ് ധോണിയില്ലാതെ ഇറങ്ങിയ സി എസ് കെ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് കൂടാരം കയറിയത്.

ഇതിനിടെ തോല്‍‌വിയുടെ കാരണങ്ങള്‍ നിരത്തി മുംബൈയ്‌ക്കെതിരെ ടീമിനെ നയിച്ച സുരേഷ് റെയ്‌ന രംഗത്തുവന്നു. ബാറ്റിംഗിലെ പിഴവാണ് തോല്‍‌വിക്ക് കാരണമായത്. 2 - 3 ഓവറുകള്‍ക്ക് ഇടയില്‍ വിക്കറ്റ് നഷ്‌ടമായി കൊണ്ടിരിന്നു. പവര്‍പ്ലേയും മധ്യഓവറുകളിലും വിക്കറ്റുകള്‍ വീണു.

കുറച്ച് പന്തുകള്‍ നേരിട്ട് ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ആരും ശ്രമം നടത്തിയില്ല. അതിനാല്‍ തോല്‍‌വിയുടെ കാരണക്കാര്‍ ബാറ്റിംഗ് നിരയാണ്. മുംബൈ മികച്ച കളിയാണ് പുറത്തെടുത്തത്. വീഴ്‌ചകള്‍ സംഭവിച്ചതില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇനിയുള്ള വിജയങ്ങള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഉറപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :