മുംബൈ|
Last Modified വ്യാഴം, 28 മാര്‍ച്ച് 2019 (17:57 IST)
സ്പിന്നര്‍ ആര്‍ അശ്വിന്‍ ലോകകപ്പ് കളിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമോ? സാധ്യത തീരെയില്ലെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരും ഇപ്പോള്‍ രഹസ്യമായി അഭിപ്രായപ്പെടുന്നത്. അതിന് പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മങ്കാദിങ് വിവാദം തന്നെ.
കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ക്യാപ്ടനായ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലര്‍ക്കെതിരെയാണ് മങ്കാദിങ് പ്രയോഗിച്ചത്. ഇത് ലോകവ്യാപകമായി വലിയ വിമര്‍ശനത്തിന് ഇടയാക്കി. നീതിയില്‍ അടിസ്ഥാനമാക്കിയുള്ള ക്രിക്കറ്റല്ല അശ്വിന്‍ കളിച്ചതെന്നും മങ്കാദിങ് പിന്നില്‍ നിന്നുള്ള കുത്താണെന്നുമാണ് ലോക ക്രിക്കറ്റിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടത്.
അശ്വിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രവേശനം ഏതാണ്ട് വിദൂരമായ സാഹചര്യം നിലനില്‍ക്കുകയായിരുന്നു. ഐ പി എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരുപക്ഷേ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ മങ്കാദിങ് വിവാദം എല്ലാം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാകാം അശ്വിന്‍ അത്തരമൊരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള പലരും പറയുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സിന് മുകളില്‍ രാജസ്ഥാന്‍ സ്കോര്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ് ജോസ് ബട്‌ലര്‍ക്കെതിരെ അശ്വിന്‍ മങ്കാദിങ് പ്രയോഗിക്കുന്നത്. ബട്‌ലര്‍ ക്രീസില്‍ നിന്നിരുന്നു എങ്കില്‍ രാജസ്ഥാന്‍ ജയിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. സമ്മര്‍ദ്ദം താങ്ങാനാകാതെ അശ്വിന്‍ വിജയത്തിനായി കുറുക്കുവഴി പ്രയോഗിച്ചപ്പോള്‍ ടീം ഇന്ത്യയില്‍ സ്ഥാനം പിടിക്കാമെന്ന അദ്ദേഹത്തിന്‍റെ മോഹത്തിനാണ് അത് തിരിച്ചടിയായി മാറിയിരിക്കുന്നത്.