ധോണിയുടെ മിന്നും പ്രകടനം; ഞെട്ടല്‍ മാറാതെ സ്‌റ്റോക്‍സ്, പിന്നാലെ പ്രശംസയും

Ben stockes , dhoni , team india , cricket , ipl , chennai super kings , മഹേന്ദ്ര സിംഗ് ധോണി , ബെന്‍ സ്‌റ്റോക്‍സ് , രാജസ്ഥാന്‍
ചെന്നൈ| Last Updated: തിങ്കള്‍, 1 ഏപ്രില്‍ 2019 (19:07 IST)
തോല്‍‌വിയുടെ വക്കില്‍ നിന്ന് ടീമിനെ രക്ഷിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പുകഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‍സ്.

നായകനെന്ന നിലയില്‍ ധോണി ചെന്നൈയെ കൈപിടിച്ചുയര്‍ത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മഹിയുടെ പ്രകടനത്തിന് കയ്യടിച്ചേ മതിയാകൂ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയൂ എന്നും സ്‌റ്റോക്‍സ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണിയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിന് കാരണമായത്. 5 ഓവറിൽ മൂന്നിന് 27 എന്ന നിലയിൽ നിന്നാണ് ധോണി ചെന്നൈയെ കരകയറ്റിയത്. പത്ത് ഓവർ പൂർത്തിയായപ്പോൾ സ്‌കോര്‍ ബോർഡിൽ 55 റൺസ് മാത്രമായിരുന്നു.

ഇതിനു ശേഷമാണ് അവസാന ഓവറില്‍ ധോണി (46 പന്തില്‍ 75റണ്‍സ്) അടിച്ചു തകര്‍ത്തത്. 20താം ഓവറില്‍ ധോണി കത്തിക്കയറിയതോടെ 175 റസാണ് ചെന്നൈ ഉയര്‍ത്തിയത്. എന്നാല്‍, രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :