ഫൈനലിന് മണിക്കൂറുകള്‍ മാത്രം; ചെന്നൈയെ പ്രകോപിപ്പിച്ച് രോഹിത്

  rohit sharma , csk , chennai super kings , ipl , dhoni , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ഐ പി എല്‍ , ധോണി , മുംബൈ ഇന്ത്യന്‍സ്
ഹൈദരാബാദ്| Last Modified ഞായര്‍, 12 മെയ് 2019 (11:30 IST)
ഐപിഎല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രകോപിപ്പിച്ച് മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

ഫൈനലിലെ എതിരാളികളാരെന്നതിനെ കുറിച്ച് ആശങ്ക ഇല്ലെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. സ്വന്തം കഴിവുകളിലാണ് മുംബൈ വിശ്വസിക്കുന്നതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16 ഉം ചെന്നൈക്ക് 11 ഉം ജയം വീതമാണുള്ളത്.

മഹേന്ദ്ര സിംഗ് ധോണിയെന്ന നായകന്റെ തന്ത്രങ്ങള്‍ ചെന്നൈയെ വിജയത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :