IPL 10: തോല്‍വി തുടര്‍ക്കഥയാക്കി കോഹ്ലിപ്പട; തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പ‍ഞ്ചാബ്

കോഹ്ലിപ്പടയ്ക്ക് വീണ്ടും തോല്‍വി

ipl, ipl 2017, ipl 10, royal challengers bangalore, kings xi punjab, cricket, ഐപിഎല്‍ 2017, ഐപിഎല്‍ 10,	റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്‍, ക്രിക്കറ്റ്
ബംഗളൂരു| സജിത്ത്| Last Modified ശനി, 6 മെയ് 2017 (09:15 IST)
ഐപിഎല്ലില്‍ തോല്‍വി ശീലമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഒരു ആശ്വാസ ജയം തേടി അലയുകയായിരുന്ന ‘രാജാക്കന്മാർക്ക്​​’ പഞ്ചാബിന്റെ ചെറിയ ടോട്ടലായ 138
റൺസ് പോലും മറികടക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ്​നിശ്ചിത ഓവറിൽ ഏഴ്​ വിക്കറ്റ്​നഷ്ടത്തിൽ 138 റൺസ് എടുത്തപ്പോള്‍ കോഹ്ലിപ്പട 119 റൺസിന്​പുറത്താകുന്ന അവസ്ഥയാണ് കണ്ടത്. ഈ ജയത്തോടെ കിങ്സ്​ഇലവൻ പഞ്ചാബ്​പ്ലേ ഓഫ്​സാധ്യത നിലനിര്‍ത്തുകയും ചെയ്തു.

17 ബോളില്‍ 38 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍. ഷോണ്‍ മാര്‍ഷ്(20), മനന്‍ വോറ(25), വൃദ്ധിമാന്‍ സാഹ(21) എന്നിവരുടെ ഇന്നിംഗ്സുകളും പഞ്ചാബിന് കരുത്തായി. കോഹ്‌ലി, ഡിവില്ലിയേഴ്സ്, ഗെയ്‌ല്‍ എന്നിവരുള്‍പ്പെട്ട ബംഗളൂരുവിന്റെ വിഖ്യാത ബാറ്റിംഗ് നിരയില്‍ മന്‍ദീപ് സിംഗും(46), ഡിവില്ലിയേഴ്സും(10), പവന്‍ നേഗിയും(21) മാത്രമായിരുന്നു രണ്ടക്കം കടന്നത്.

ഗെയ്ല്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കോലി(6), കേദാര്‍ ജാദവ്(6), ഷെയ്ന്‍ വാട്സണ്‍(3), അരവിന്ദ്(4), ബദ്രി(8), ചൗധരി(4) എന്നിവര്‍ പൂര്‍ണപരാജയമാകുകയും ചെയ്തു. പഞ്ചാബിനായി അക്സര്‍ പട്ടേലും മന്‍ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മോഹിത് ശര്‍മയും മാക്സ്‌വെല്ലും രണ്ട് വിക്കറ്റ് വീതമെടുത്തു. നിലവില്‍ പഞ്ചാബിന് 10 കളികളില്‍നിന്ന് 10 പോയിന്റും ബാംഗളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 11 കളികളില്‍നിന്ന് 5 പോയിന്റുമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :