ക്ലാസ് താരമാണ് ധോണി, അദ്ദേഹത്തിന്റെ മോശം ഫോമിനെ കുറിച്ച് ആശങ്കയില്ല; ഗാംഗുലിക്ക് മറുപടിയുമായി സ്മിത്ത്

‘ധോണിയുടെ മോശം ഫോമിനെ കുറിച്ച് ആശങ്കയില്ല’; ഗാംഗുലിക്ക് മറുപടിയുമായി സ്മിത്ത്

steven smith, ms dhoni, ipl, ipl 2017, മഹേന്ദ്ര സിംഗ് ധോണി, റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌, സ്റ്റീവ് സ്മിത്ത്
പൂനെ| സജിത്ത്| Last Updated: ശനി, 15 ഏപ്രില്‍ 2017 (10:11 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമിനെ കുറിച്ച് തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ് നായകന്‍ സ്റ്റീവ് സ്മിത്ത്. തങ്ങള്‍ വെറും മൂന്ന് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. മഹി എന്നും ഒരു ഇതിഹാസ താരമാണ്. അതുകൊണ്ടുതന്നെ മഹിക്ക് ഫോമിലെത്താന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നും സ്മിത്ത് പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വിമര്‍ശനത്തിനാണ് സ്മിത്ത് പരോക്ഷമായി മറുപടി പറഞ്ഞത്.

നേരത്തെ ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ധോണി തലയെടുപ്പുളള ഏകദിന താരമാണെങ്കിലും മികച്ച ടി20 താരമാണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ പരാമര്‍ശം‍. ധോണിയുടെ ടി20 കരിയര്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയതെന്നും അത് മികച്ചൊരു റെക്കോര്‍ഡായി കരുതാന്‍ കഴിയില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :