‘ലിറ്റില്‍ ഇന്ത്യ’ പ്രക്ഷോഭകാരികളായ ഇന്ത്യക്കാരെ നാടുകടത്തും

സിംഗപ്പൂര്‍| WEBDUNIA|
PRO
സിംഗപ്പൂരില്‍ കഴിഞ്ഞ എട്ടിന് നടന്ന കലാപത്തില്‍ പങ്കെടുത്ത 53 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും. 'ലിറ്റില്‍ ഇന്ത്യ' എന്നറിയപ്പെടുന്ന മേഖലയില്‍ നടന്ന അക്രമത്തിന്റെ പേരിലാണ് ഇവരെ മടക്കി അയയ്ക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 28 ഇന്ത്യക്കാര്‍ക്കെതിരെ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ട്. 200 പേര്‍ക്ക് മുന്നറിയിപ്പ്‌നോട്ടീസും നല്‍കി. ഇന്ത്യക്കാരനായ തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ലിറ്റില്‍ ഇന്ത്യയില്‍ കലാപം നടന്നത്.

ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശതൊഴിലാളികളും പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് 400 വാഹനങ്ങള്‍ക്കും സമരക്കാര്‍ തീവെച്ചിരുന്നു. നിലവില്‍ ഇവര്‍ ഇപ്പോള്‍ ജയിലിലാണ് ‍. സിംഗപ്പൂരിലേക്ക് തിരികെവരുന്നതിന് ഇവര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :