‘ബ്രാ ഗേറ്റ്’: ഇസ്രയേല്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|
FILE
ഇസ്രയേല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഒരു കോക്ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതില്‍ ശക്തമായ പ്രതിഷേധം. ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഖേദപ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രിയാണ് വിവാദമായ പാര്‍ട്ടി നടന്നത്.

‘അല്‍-ജസീറയുടെ’ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ബ്രാ അഴിച്ച് പരിശോധന നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ‘ജെറുസലേം പോസ്റ്റ്’ സംഭവത്തെ ‘ബ്രാ-ഗേറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. പാര്‍ട്ടി നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പരിശോധന നടത്തുന്നവര്‍ക്ക് മുന്നില്‍ പുറമെയുള്ള വസ്ത്രങ്ങള്‍ അഴിക്കാന്‍ ഇവര്‍ തയ്യാറായി എങ്കിലും ബ്രാ അഴിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.

അതേപോലെ, മറ്റൊരു ഇസ്രയേല്‍ ഫോട്ടോഗ്രാഫറോടും അടിവസ്ത്രം അഴിക്കണമെന്ന് സുരക്ഷാ ഭടന്‍മാര്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക ക്ഷണക്കത്തും പ്രസ് കാര്‍ഡുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ ഒരു ദുര്യോഗം ഉണ്ടായതില്‍ മിക്കവാറും എല്ലാ മാധ്യമങ്ങളും ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്.

വാള്‍സ്ട്രീറ്റ് ബ്യൂറോ ചീഫിനു പോലും പാര്‍ട്ടിക്ക് പങ്കെടുക്കുന്നതിനായി വസ്ത്രമഴിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് പ്രവേശനം അനുവദിക്കും മുമ്പ് ഇരുപത് മിനിറ്റോളം നീളുന്ന പരിശോധന സഹിക്കാനാവാതെ മിക്കവരും മടങ്ങിപ്പോവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :