ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് ഉടന്‍ ചോദ്യം ചെയ്യാം: എഫ്ബിഐ
ചിക്കാഗോ|
WEBDUNIA|
Last Modified ചൊവ്വ, 6 ഏപ്രില്‍ 2010 (12:58 IST)
PRO
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ലഷ്കര്‍ തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് അധികം വൈകാതെ ചോദ്യം ചെയ്യാനാകുമെന്ന് എഫ്ബിഐ.ചോദ്യം ചെയ്യല്‍ എവിടെവെച്ച് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എഫ്ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ അന്വേഷകരുമായി സഹകരിക്കാന്‍ ഹെഡ്‌ലിയും സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്. ചിക്കാഗോയിലെ എഫ്ബിഐ വക്താവ് പറഞ്ഞു. ചോദ്യം ചെയ്യല്‍ ഉടനെയുണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. മുംബൈ ആക്രമണത്തിലെ പങ്ക് കോടതിയില്‍ തുറന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടത്.
ആദ്യം യുഎസ് അധികൃതര്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തിനു മുന്നില്‍ യുഎസിന് വഴങ്ങേണ്ടിവരികയായിരുന്നു.
ഇന്ത്യ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മുപ്പത് ദിവസങ്ങള്‍ക്കകം ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് നിയമം. ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഹെഡ്‌ലിയെ എഫ്ബിഐ പിടികൂടിയത്.