ഹിലാരി രണ്ടാം ദൌത്യം തുടങ്ങി

ജക്കാര്‍ത്ത| WEBDUNIA| Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (18:09 IST)
അമേരിക്കയുടെ പ്രതിച്ഛായ ലോകത്തിന് മുന്നില്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒബാമയുടെ ശ്രമത്തിന്‍റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ഇന്തോനേഷ്യയിലെത്തി.

ഇസ്ലാമിക രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന്‍റെ ആദ്യപടി ആയാണ് ഹിലാരി ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യത്ത് എത്തിയത്. നാല് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹിലാരി ഇന്തോനേഷ്യയിലെത്തിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഹിലാരി ഇന്തോനേഷ്യയിലെത്തിയത്. വിദേശകാര്യമന്ത്രി ഹാസന്‍ വിറാജുദയുമായും ആസിയാന്‍ നേതാക്കളുമായും ഹിലാരി കൂടുക്കാഴ്ച നടത്തും. വികസനവും കാലവസ്ഥാ വ്യതിയാനവുമാണ് പ്രധാനമായും ഹിലാരി ഇന്തോനേഷ്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുക. ഇറാന്‍റെ ആണവ പരീക്ഷണവും അഫ്ഗാനിലെ യുദ്ധവും ചര്‍ച്ച ചെയ്തേക്കും.

വളരെ അടുത്ത ബന്ധമാണ് ഒബാമയ്ക്ക് ഇന്തോനേഷ്യയുമായുള്ളത്. കുട്ടിക്കാലത്ത് നാല് വര്‍ഷം ഒബാമ ഇന്തോനേഷ്യയില്‍ ചെലവഴിച്ചിട്ടുണ്ട്. ഒബാമ പഠിച്ച സ്കൂളിലെ 44 കുട്ടികളാണ് ഹിലാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് സ്കൂളിലെത്തിയ ഹിലാരി കുട്ടുകളോടൊപ്പം കുറച്ചുനേരം ചെലവഴിച്ചു.

ഇറാഖ് ആക്രമണത്തിലൂടെ ഇസ്ലാമിക ലോകത്തിന് മുന്നില്‍ മങ്ങലേറ്റ പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിലാരിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ അവരുടെ രണ്ടാമത്തെ രാജ്യാന്തര ദൌത്യമാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :