ഹാരിപോട്ടര്‍ പരമ്പരയിലെ ആറാമത്തെ ചിത്രം ‘ഹാഫ് ബ്ലഡ് പ്രിന്‍സ്’ പ്രേക്ഷകരുടെ മുന്നിലെത്താന്‍ ഇനിയും വൈകും. സിനിമ 2009 ജൂലൈയില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന് വാര്‍ണര്‍ ബ്രോസ് അറിയിച്ചു.
‘ഹാഫ് ബ്ലഡ് പ്രിന്‍സ്’ ജൂലൈ 2008 ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ പ്രഖ്യാപനമനുസരിച്ച് സിനിമ എട്ട് മാസം വൈകിയായിരിക്കും പ്രദര്‍ശനത്തിനെത്തുക.
അടുത്ത വേനല്‍ക്കാലത്ത് ഒരു മികച്ച സിനിമ ഉറപ്പാക്കാന്‍ വേണ്ടിയാണ് റിലീസിംഗ് തീയതി മാറ്റിയതെന്ന് വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോ പ്രസിഡന്റ് അലന് ഹോണ്‍ പറഞ്ഞു.
ഹോളിവുഡിലെ തിരക്കഥാകൃത്തുക്കളുടെ സമരം മറ്റ് സിനിമകളുടെ തിരക്കഥ സമയത്ത് പൂര്‍ത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു എന്നും അലന് ഹോണ്‍ പറഞ്ഞു. ഫെബ്രുവരിയിലാണ് സമരം അവസാനിച്ചത്.