പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ സ്വാത് താഴ്‌വരയില്‍ ബുധനാഴ്ച നടന്ന സൈനിക നടപടിയില്‍ 25 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെടുന്നു.
പ്രാദേശിക താലിബാന്‍ സംഘത്തിനായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിലെ മൂന്ന് പേരെ തിങ്കളാഴ്ച താലിബാന്‍ വെടിവച്ച് കൊന്നതിനെ തുടര്‍ന്നായിരുന്നു സൈനിക നടപടി.
മറ്റ ഉപജില്ലയില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.
മൌലാന ഫെസുള്ള നയിക്കുന്ന പ്രാദേശിക താലിബാന്‍ സംഘം മറ്റയില്‍ ഒരു പാലവും ചാര്‍ബാഗ് ഉപജില്ലയില്‍ ഒരു പെണ്‍കുട്ടികളുടെ വിദ്യാലയവും സര്‍ക്കാര്‍ നടത്തുന്ന ഒരു വിശ്രമ കേന്ദ്രവും ബോംബ് വച്ച് തകര്‍ത്തതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.